ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പിന്നാലെ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയാനാട് ജില്ലകളില്‍ വ്യാപക നാശനഷ്ടം. വയനാട് തവിഞ്ഞാലില്‍ വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് നഗരപ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
